Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നലെ മകൾ മരിച്ചു, ഇന്ന് മകനും, പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ നൊന്ത് കുടുംബം; സംഭവം കാസർകോട്

മരണം
പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളായ കുട്ടികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ  മരിച്ചു. കാസർകോട് ബദിയെടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം. കന്യംപാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്.
 
എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുൽ മുൻത്തഹ ഇന്നലെ മരിച്ചിരുന്നു. 4 വയസ് പ്രായമായ മകൻ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വാഴപ്പഴത്തിന് 442 രൂപ; ബില്ല് കണ്ട് ഞെട്ടി ബോളിവുഡ് താരം