Publish Date: Wed, 08 Mar 2023 (18:04 IST)
Updated Date: Wed, 08 Mar 2023 (18:07 IST)
ഇടുക്കി : തിമിംഗല ഛർദ്ദി വിൽക്കാൻ എത്തിയ രണ്ടു പേരെ വനം വകുപ്പ് പിടികൂടി. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ സെവൻമല സ്വദേശി കെ.സതീഷ് കുമാർ (42), മൂന്നാർ ടോപ് സ്റ്റേഷൻ സ്വദേശി വേൽമുരുകൻ (59) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പഴയ മൂന്നാർ സി.എസ്.ഐ പള്ളിക്കടുത്തുവച്ചാണ് പിടിയിലായത്. ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് ഇത് വാങ്ങാൻ എത്തിയവർ എന്ന നിലയിൽ എത്തി ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.