Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് സൂചന, സംഭവം തിരുവനന്തപുരത്ത്

സംഭവത്തില്‍ അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (10:04 IST)
തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകാല്‍കോണം സ്വദേശികളായ ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിന്റെ മൃതദേഹം വീടിനു സമീപമുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകമെന്നാണ് സൂചന. 
 
സംഭവത്തില്‍ അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
 
കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവരികളുണ്ട്. അതിനാല്‍ത്തന്നെ കുട്ടിക്ക് അപകടം പറ്റിയതാകാന്‍ വഴിയില്ലെന്നാണ് പൊലീസ് നിഗമനം. അതേസമയം വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായതെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ സഹോദരന്റെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അവിടെയാണ് കുട്ടി കിടന്നിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Nathuram Godse: ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വവാദി നാഥുറാം ഗോഡ്‌സെ ആരാണ്? സവര്‍ക്കറുമായി അടുത്ത ബന്ധം

Mahatma Gandhi Death Anniversary: ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 77 വര്‍ഷം

കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഹോട്ടല്‍ മുറിയിലെ ഒളിക്യാമറകള്‍ കണ്ടുപിടിക്കാം!

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

അടുത്ത ലേഖനം
Show comments