അടുത്ത ഒളിമ്പിക്‍സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമോ ? - നീക്കം സജീവം
വേദി ലഭിച്ചാൽ അടുത്ത ഒളിമ്പിക്‍സില്‍ ക്രിക്കറ്റ്
2024 ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന് വേദി ലഭിച്ചാൽ ക്രിക്കറ്റ് ഒരു മത്സര ഇനമാക്കുമെന്ന് ഇറ്റാലിയൻ ക്രിക്കറ്റ് ബോർഡ്.
ഇവർക്കു പുറമേ പാരീസ്, ലോസ് ആഞ്ചലസ്, ബുദാപെസ്റ്റ് എന്നീ നഗരങ്ങളാണ് വേദി ലഭിക്കുന്നതിനുവേണ്ടി പോരാടുന്നവരിൽ മുന്നിൽ നിൽക്കുന്നത്.
പുതിയ നിയമമനുസരിച്ച് ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യത്തിന് അഞ്ച് കായിക ഇനങ്ങൾ വീതം കൂട്ടിച്ചേർക്കാം. ഇത്തരത്തിൽ ഒരു കായിക ഇനമായി ക്രിക്കറ്റും കൂട്ടിച്ചേർക്കുമെന്നാണ് ഇറ്റാലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. 2024ൽ ഒളിമ്പിക്സ് വേദി ലഭിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരിൽ മുമ്പിൽനിൽക്കുന്ന രാജ്യമാണ് ഇറ്റലി.