Webdunia - Bharat's app for daily news and videos

Install App

അധ്യാപക സംഘടനകളുടെ എതിർപ്പിന് വഴങ്ങി, അധ്യയന വർഷത്തിൽ 204 പ്രവൃത്തിദിനങ്ങൾ

Webdunia
ബുധന്‍, 31 മെയ് 2023 (14:58 IST)
ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനത്തിൽ നിന്നും പിന്‍മാറിയത്. ഈ വര്‍ഷം 12 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിവസമാക്കാനാണ് ധാരണയായത്. ഈ വര്‍ഷം ഇതോടെ 204 അധ്യയനദിവസങ്ങളാകും ഉണ്ടാകുക.
 
വിദ്യാഭ്യാസ അവകാശനിയമവും കെ ഇ ആറും അനുസരിച്ച് വര്‍ഷം 220 പ്രവൃത്തിദിവസങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസത്തില്‍ അധികമാകരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞതവണ 202 പ്രവൃത്തിദിവസങ്ങള്‍ നിശ്ചയിച്ചിരുന്നു എന്നാല്‍ മഴ അടക്കമുള്ള കാരണങ്ങളാല്‍ 199 പ്രവൃത്തിദിവസങ്ങളാണ് ലഭിച്ചത്. ഇത്തവണ അധ്യാപക സംഘടനകളുടെ അഭിപ്രായങ്ങള്‍ മാനിച്ച് 6 പ്രവൃത്തിദിവസങ്ങള്‍ ഒന്നിച്ച് വരുന്ന ശനിയാഴ്ച ക്ലാസ് വേണ്ടെന്ന തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് കൈകൊണ്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments