Publish Date: Wed, 31 May 2023 (10:24 IST)
Updated Date: Wed, 31 May 2023 (10:26 IST)
ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ. ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലി ജോണിനാണ് പിഴ വിധിച്ചത്. ധനകാര്യ പരിശോധന വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗിക വാഹനം ഇവര്‍ സ്വകാര്യ യാത്രയ്ക്കായി സ്ഥിരം ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. 1208 കിലോമീറ്ററാണ് ഇവര്‍ സ്വകാര്യ ആവശ്യത്തിന് ഈ വാഹനം ഉപയോഗിച്ചത്.