Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ അധ്യയന വർഷം 220 പ്രവർത്തിദിവസം തന്നെ, 1 മുതൽ 5 വരെ ക്ലാസുകൾക്ക് മാത്രം ഇളവ്

ഈ അധ്യയന വർഷം 220 പ്രവർത്തിദിവസം തന്നെ, 1 മുതൽ 5 വരെ ക്ലാസുകൾക്ക് മാത്രം ഇളവ്

അഭിറാം മനോഹർ

, വെള്ളി, 21 ജൂണ്‍ 2024 (17:44 IST)
ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങള്‍ 200 ആക്കാന്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിദ്യഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തില്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തി ദിനം 200 ആക്കാനുള്ള സാധ്യത പരിഗണിക്കാന്‍ വിദ്യഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിയെ യോഗത്തില്‍ ചുമതലപ്പെടുത്തി.
 
ഈ അധ്യായന വര്‍ഷത്തെ പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം 220 ആക്കി ഉയര്‍ത്തിയതില്‍ അധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് യോഗം. വിദ്യാഭ്യാസാവകാശ നിയമം ചൂണ്ടികാണിച്ച് 1 മുതല്‍ 8 വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളില്‍ നിന്നും ഒഴിവാക്കണമെന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളില്‍ 20 ദിവസങ്ങള്‍ കുറച്ച് ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവര്‍ത്തിദിനങ്ങള്‍ എന്നത് തുടരണമെന്നാണ് കെപിഎസ്ടിഎയുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് ദിവസങ്ങളിൽ ഇനി കടുത്ത മഴ, ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്