Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ് ബാധ, 209 പേർ രോഗമുക്തി നേടി

Webdunia
ശനി, 4 ജൂലൈ 2020 (18:29 IST)
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും 200ന് മുകളിൽ പെർക്ക് കൊവിഡ് ബാധ, 240 പേർക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ 2 പേര്‍ക്കു വീതതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-52, യുഎഇ-42, കുവൈറ്റ്-32, ഒമാന്‍-11, ഖത്തര്‍-10, മൊസാംബിക്-1, മാള്‍ഡോവ-1, നെജീരിയ-1, സൗത്ത് ആഫ്രിക്ക-1, ഐവറികോസ്റ്റ്-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക-20, തമിഴ്‌നാട്-12, മഹാരാഷ്ട്ര-7, ഡല്‍ഹി-6, തെലുങ്കാന-5, ഉത്തര്‍പ്രദേശ്-1, ജമ്മുകാശ്മീര്‍-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ കണക്ക്. 17 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 
 
എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡിഎസ്‌സിക്കാര്‍ക്കും, 4 സിഐഎസ്എഫ്ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 
 
പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും  തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. 
 
ഇതോടെ 2,129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments