Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഓടിക്കൊണ്ടിരുന്ന കാറിൽവച്ച് 45 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാബ് ഡ്രൈവർ, മൃതദേഹം കനാലിൽ തള്ളി

വാർത്തകൾ
, ശനി, 4 ജൂലൈ 2020 (18:08 IST)
കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന കാറില്‍വച്ച് 45കാരിയെ കഴുത്തുറുത്ത് കൊലപ്പെടുത്തി കാബ് ഡ്രൈവർ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. കനാലിൽ തള്ളിയ നിലയിൽ സ്ത്രീയൂടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയായ കാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാബ് ഡ്രൈവറും കൊല്ലപ്പെട്ട സ്ത്രീയും നേരത്തെ പരിചയക്കാരായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കാമാണ് കൊലപാകത്തിൽ കലാശിച്ചത്. 
 
ലക്ഷ്മി ദാസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കാബ് ഡ്രൈവറായ ശിവ് ശങ്കര്‍ ലക്ഷ്മി ദാസിൽനിന്നും 30,000 രൂപ കടമായി വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മി നൽകാൻ കൂട്ടാക്കാത്തതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്ന് പൊലീസ് പറയുന്നു. ചാരു മാര്‍ക്കറ്റില്‍ വീട്ടു ജോലികൾ ചെയ്ത് വരികയായിരുന്നു ലക്ഷ്മി. ഇവിടെനിന്നും വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് കൊലപാതകം. 
 
ലക്ഷ്മി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചു ശിവ് ശങ്കറിനെ കുടുംബഗങ്ങൾ ഫോണിൽ വിളിച്ചുവെങ്കിലും ഇയാൾ കുടുംബാംഗങ്ങളൂടെ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിയ്ക്കുകയായിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോട്ടങ്ങളില്‍ പഴം, പച്ചക്കറി കൃഷി ജാഗ്രതയോടെ വേണമെന്ന് ഉമ്മന്‍ ചാണ്ടി