Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
, ചൊവ്വ, 5 ജൂലൈ 2022 (19:24 IST)
പത്തനംതിട്ട: മൂന്നു കിലോ കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ യാത്ര ചെയ്ത രണ്ടു പേരെ പിടികൂടി. ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ്, പോലീസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
ചെച്ചൂച്ചിറ മുക്കാൽ ആലയംകവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കിഴക്കെപുറത്തു കുടിയിൽ സാബു (50) എന്നിവരാണ് പിടിയിലായത്. കൂത്താട്ടുകുളത്തെ നിന്ന് മടന്തമൺ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരെ കാക്കനാട്ടുപടിയിൽ നിന്ന് പാതിരാത്രിയിലാണ് പിടികൂടിയത്. സാബുവിന്റെ ഓട്ടോ വാടകയ്ക്ക് വിളിച്ചു അതിൽ ബിജുമോൻ കഞ്ചാവ് കടത്തുകയായിരുന്നു.
 
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് ജില്ലയിൽ എത്തുന്നുണ്ട് എന്നുള്ള വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുചക്രവാഹന മോഷണം : രണ്ടു യുവാക്കൾ പിടിയിൽ