Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

Afan - Venjaramoodu Murder Case

അഭിറാം മനോഹർ

, ചൊവ്വ, 11 മാര്‍ച്ച് 2025 (13:10 IST)
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാന്‍ കൊലപ്പെടുത്തിയ ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ്. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയേയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് അഫാന്‍ കൊലപ്പെടുത്തിയത്. കുത്തുവാക്കുകളില്‍ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് അഫാന്‍ നല്‍കിയ മൊഴി.
 
80,000 രൂപ അഫാന്‍ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതമാണ് ഇത്രയധികം സാമ്പത്തിക ബാധ്യതയുണ്ടാക്കിയതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മിഴി. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടെ ലത്തീഫിന്റെ മൊബൈലില്‍ കോള്‍ വന്നു. ഇതോടെ ചുറ്റികകൊണ്ട് തുടര്‍ച്ചയായി തലയ്ക്കടിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ ലത്തീഫിന്റെ ഭാര്യ അടുക്കളയിലേക്ക് ഓടിയെങ്കിലും പുറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിന് ശേഷം ലത്തീഫിന്റെ ഫോണ്‍ വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി