34 യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കും; ലോക്നാഥ് ബെഹ്റ നല്‍കിയ പട്ടികയ്ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം
എന്നാൽ പിന്നെ തുടങ്ങിയ്ക്കോ... ലോക്നാഥ് ബെഹ്റയ്ക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി!
34 യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ 25 കേസുകൾ ഉമ്മൻ ചാണ്ടി സർക്കാരിന് കീഴിൽ ചുമത്തിയതാണ്. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത അന്വേഷണം പുരോഗമിക്കുന്ന കേസുകളായിരിക്കും പുഃനപരിശോധിക്കുന്നത്.
യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കും. ഡി ജി പി ലോക്‌നാഥ് ബെഹ്റ നല്‍കിയ പട്ടിക സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് പുനഃപരിശോധിക്കുന്നവയില്‍ അധികവും.