തിരുവനന്തപുരം: ഭീതി വർധിപ്പിച്ച് സംസ്ഥാസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു ഇതിൽ 34 പേരും കാസർഗോഡ് നിന്നുമുള്ളവരാണ്. ഇതോടെ കാസർഗോഡ് മാത്രം കോവിഡ് ബാധിതരുടെ എണ്ണം 80 ആയി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി വർധിച്ചു. കണ്ണൂരിൽ രണ്ടുപേർക്കും കോഴിക്കോട് കൊല്ലം തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കൊല്ലത്ത് ആദ്യ കേസാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും കോവിഡ് ബാധ സ്ഥിരിക്കരിച്ചു. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കാസർഗോഡ് നിയന്ത്രണങ്ങൾ കൂടുതൽ ശാക്തമാക്കും. കാസഗോഡ് സെട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും. ശ്രവപരിശോധന നടത്താനുള്ള സൗകര്യം അവിടെയുണ്ട്. അതിനായി ഐസിഎംആറിന്റെ അനുമതി ലഭ്യമാക്കും.
കാസർഗോഡ് മെഡിക്കൽ കോളേജും, കണ്ണൂർ മെഡിക്കൽ കോളേജും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചയാൾ നിരവധിപേരുമായി ബന്ധപ്പെട്ടുണ്ട് ഇതിൽ പല പ്രമുഖരുമുണ്ട്, സെക്രട്ടറിയേറ്റും, നിയമസഭാ മന്ദിരവും ഉൾപ്പടെ സന്ദർശിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കർണാടക അതിർത്തികൾ മണ്ണ് നിക്ഷേപിച്ച് തടഞ്ഞിരിക്കുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ഇത് വലിയ തടസം സൃഷ്ടിക്കും. ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി ചർച്ച നടത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.