വരാപ്പുഴ വാഹനാപകടം: നാല് മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
എറണാകുളത്ത് വാഹനാപകടത്തില്‍ നാല് മരണം
എറണാകുളം വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് മരണം. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് വന്‍ദുരന്തം ഉണ്ടായത്.
മരിച്ചവരിൽ രണ്ട് വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയുമാണ്മരിച്ചത്. പറവൂർ, കാക്കനാണ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.