Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രത്തിലേക്ക് നടന്നുകയറി ട്രാൻസ്ജെൻഡേഴ്സ്; കനത്ത സുരക്ഷയില്‍ ദര്‍ശനം, പ്രതിഷേധങ്ങളോ എതിര്‍പ്പോ ഉണ്ടായില്ല

ചരിത്രത്തിലേക്ക് നടന്നുകയറി ട്രാൻസ്ജെൻഡേഴ്സ്; കനത്ത സുരക്ഷയില്‍ ദര്‍ശനം, പ്രതിഷേധങ്ങളോ എതിര്‍പ്പോ ഉണ്ടായില്ല
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (12:11 IST)
ശബരിമലയില്‍ ദര്‍ശനം നടത്തി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. മല ചവിട്ടുന്നതിന് തടസങ്ങളില്ലെന്ന് തന്ത്രിയും പന്തളം മുന്‍ രാജകുടുംബവും അറിയിച്ചതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മലചവിട്ടാനെത്തിയത്. കനത്ത സുരക്ഷയിലായിരുന്നു ദര്‍ശനം. 
 
അനന്യ, തൃപ്തി, അവന്തിക, രഞ്ജിമോള്‍ എന്നിവരാണ് ഇന്ന് മല കയറിയത്. മല കയറിയത് കനത്ത സുരക്ഷയിൽ ആണെങ്കിലും ഇവർക്ക് നേരെ പ്രതിഷേധങ്ങളോ ബഹളങ്ങളോ ഒന്നുമുണ്ടായില്ല. സാരി ധരിച്ചാണ് എല്ലാവരും മല ചവിട്ടിയത്.
 
സാരി ഉടുത്തെത്തി എന്ന കാരണത്താലായിരുന്നു ഇവര്‍ക്ക് മല കയറാന്‍ ആദ്യം പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് മല കയറാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയെയും ഐജി മനോജ് എബ്രഹാമിനെയും സമീപിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന് അയ്യപ്പ ദര്‍ശനം നടത്താന്‍ തടസമില്ലെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കവിതാ മോഷണം; ദീപാ നിശാന്ത് കൂടുതല്‍ കുരുക്കിലേക്ക് - പ്രിന്‍‌സിപ്പല്‍ റിപ്പോര്‍ട്ട് കൈമാറി