മരണാനന്തര ചടങ്ങിലൂടെ സമ്പർക്ക വ്യാപനം ഉണ്ടായ തവിഞ്ഞാലിൽ 42 പേർക്കുകൂടി കൊവിഡ്, വയനാട്ടിൽ ആശങ്ക

Webdunia
ചൊവ്വ, 28 ജൂലൈ 2020 (11:15 IST)
കൽപ്പറ്റ: മരണാനന്തര ചടങ്ങിലൂടെ സമ്പർക്ക വ്യാപനമുണ്ടായ തവിഞ്ഞാലിൽ അശങ്ക വർധിപ്പിച്ച് 42 പേർക്കുകൂടി കൊവിഡ്. കഴിഞ്ഞ ദിവസം 7 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ ആളുകളിൽ നടത്തിയ പരിശോധനയിലാണ് 42 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് മെഡിക്കൽ സംഘം പ്രദേശത്ത് കൂടുതൽ പേരിൽ പരിശോധനകൾ നടത്തുകയാണ്.
 
അന്റിജൻ പരിശോധനയിലാണ് രോഗബധ കണ്ടെത്തിയത്. ഈ മാസം 19ന് നടന്ന മരണനതര ചടങ്ങിൽ പങ്കെടുത്ത 7 പേർക്ക് കൊവിഡ് സ്ഥിരീകരിയ്ക്കുകയും 40 ലധികം പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുമായി 300 ലധികം പേർ സമ്പർക്കത്തിൽ വന്നിട്ടുണ്ട് എന്നാണ് വിവരം ഇവരെ കണ്ടെത്തി പരിശോധന നടത്തിവരികയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

അടുത്ത ലേഖനം
Show comments