അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ കണ്ടെത്തിയത് 46 മുറിവുകൾ

അഭിറാം മനോഹർ
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (08:46 IST)
ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളില്‍ പലതും മരിക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളവയാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അതുല്യയുടെ റീ പോസ്റ്റ് മോര്‍ട്ടം നടന്നത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും ഇത് ആത്മഹത്യയോ കൊലപാതകമോ ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചെറുതും വലുതുമായി 46 മുറിവുകളാണ് അതുല്യയുടെ ശരീരത്തിലുള്ളത്.
 
 ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ സതീഷ് അതുല്യയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി അതുല്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. കടുത്ത മദ്യപാനിയായ സതീഷുമായി വേര്‍പിരിയാന്‍ നേരത്തെ അതുല്യ കുടുംബകോടതിയെ സമീപിച്ചിരുന്നെങ്കിലും സതീഷ് കാലില്‍ വീണ് മാപ്പ് പറഞ്ഞതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് അതുല്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പല ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments