Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര ലക്ഷത്തിന്റെ കൈക്കൂലി : തഹസീൽദാർ പിടിയിൽ

Bribe

എ കെ ജെ അയ്യർ

, ഞായര്‍, 21 ജനുവരി 2024 (17:24 IST)
പാലക്കാട്: അര ലക്ഷം രൂപ കൈക്കൂലിയുമായി തഹസിൽദാറെ വിജിലൻസ് കൈയോടെ പിടികൂടി. പാലക്കാട്ടെ ഭൂരേഖ തഹസീൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്.
 
ഷോപ്പിംഗ് മാളിന് കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാനായി താലൂക്ക് ഓഫീസിൽ വച്ചായിരുന്നു തഹസീൽദാർ കൈക്കൂലി വാങ്ങി പിടിയിലായത്. കഞ്ചിക്കോട്ടെ പണിപൂർത്തിയാക്കിയ മാളിന്റെ പാട്ടക്കരാർ ഉടമ ഐസക്ക് വർഗീസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. മുമ്പ് കൈവശ സർട്ടിഫിക്കറ്റ് നൽകിയിരുന്നു എങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.
 
കൈവശ സർട്ടിഫിക്കറ്റ് നൽകാൻ പല തവണ മാൾ ഉടമ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തഹസീൽദാർ പല തടസ വാദങ്ങളും ഉന്നയിച്ചിരുന്നു. പിന്നീടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതും അവർ നൽകിയ നോട്ടുകൾ കൈമാറിയപ്പോൾ കൈയോടെ പിടികൂടിയതും. വിജിലൻസ് ഡി.വൈ.എസ്.പി സി.എം.ദേവദാസന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥനായിരുന്നു പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി