Webdunia - Bharat's app for daily news and videos

Install App

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ; സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചു

Webdunia
വെള്ളി, 18 ജനുവരി 2019 (13:25 IST)
ശബരിമലയിൽ ഇതേവരെ 55 വയസിൽ താഴെയുള്ള 51 വനിതകൾ ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ദർശനം നടത്തിയവരുടെ പേരും മറ്റു വിശദാംശങ്ങളും അടങ്ങുന്ന പട്ടികയും സർക്കാർ കോടതിയിൽ സമർപിച്ചിട്ടുണ്ട്.
 
സർക്കാർ സംവിധാനത്തിലൂടെ മുൻ‌കൂട്ടി രജിസ്റ്റർ ചെയ്ത് ശബരിമലയിൽ ദർശനത്തിനെത്തിയവരുടെ വിശദാംശങ്ങളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൻൽ‌നിന്നും ദർശനം നടത്തിയ വനിതകളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതകളാണ് പട്ടികയിൽ ഭൂരിഭാഗവും.
 
ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗക്കും മതിയായ സംരക്ഷണം നൽകണം എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇരുവർക്കും സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
 
അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ കോടതി പ്രതികരിച്ചില്ല. തങ്ങൾക്ക് എല്ലാം അറിയാം എന്നുമാത്രമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  വിധി വന്നതിന് ശേഷം ഇതാദ്യമായാണ് എത്ര യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്ന് സർക്കാർ കോടതിയിൽ കണക്ക് നൽകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments