പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയപാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച് കോടതി ഉത്തരവിട്ടതോടെയാണ് മിക്ക ഷോപ്പുകളും പ്രവർത്തനം നിർത്തിയത്.
തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2. എന്നിങ്ങനെയാണ് ഷോപ്പുകൾ തുറക്കുക.