Publish Date: Wed, 20 Apr 2022 (19:09 IST)
Updated Date: Wed, 20 Apr 2022 (19:13 IST)
ഇരട്ടക്കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. അടുത്ത ഞായറാഴ്‌ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ ഏപ്രിൽ 20 വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസങ്ങൾ കൂടി തുടരാനാണ് തീരുമാനം.
ആളുകൾ കൂട്ടം കൂടുന്നതിനും ഇരുചക്രവാഹനങ്ങളുടെ പുറകിൽ സ്ത്രീകൾ അല്ലാത്തവർ പോകുന്നതിനും നിയന്ത്രണമുണ്ട്. ജില്ലയിൽ പോലീസ് പരിശോധന കർശനമാക്കും.