സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ്, കേരളത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 345 പേർക്ക്

ബുധന്‍, 8 ഏപ്രില്‍ 2020 (18:34 IST)
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും പത്തനംതിട്ട,ത്രിശൂർ,കാസർകോട് എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി ഉയർന്നു.259 പേർ നിലവിൽ ചികിത്സയിലാണ്. ഇതുവരെ 11956 സാമ്പിളുകൾ അയച്ചതിൽ 10906 സാമ്പിളുകളിലും രോഗബാധയില്ലെന്ന് ഉറപ്പായി.
 
നിസാമുദ്ദീനിൽ നിന്നും 212 പേരെയാണ് കണ്ടെത്തിയത് ഇതിൽ 15 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചറിൽ രണ്ട് പെർ നിസാമുദ്ദീനിൽ നിന്നും നാട്ടിലെത്തിയവരും നാല് പേർ വിദേശങ്ങളിൽ നിന്നും വന്നവരുമാണ്.നിലവിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമില്ല. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണ 40 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയേക്കുമെന്ന് യു എൻ മുന്നറിയിപ്പ്