നിര്‍മിത ബുദ്ധി എല്ലാ രാജ്യങ്ങള്‍ക്കും അപകടകരമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അതിന് ചീത്ത വശങ്ങള്‍ കൂടി ഉണ്ടെന്ന് ഓര്‍ക്കണം. എ ഐ എല്ലാ മേഖലയിലും ഇടപ്പെടുന്നു. എ ഐയെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നുവരേണ്ടത്. ഇപ്പോള്‍ നടക്കുന്നത് ടെക്‌നോ ഫ്യൂഡലിസമാണ്. ഷംസീര്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗൊക്കെ ഫ്യൂഡലിസ്റ്റാണ്. ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌കാണ് രണ്ടാമത്തെ ജന്മി. എ എം ഷംസീര്‍ പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ എ ഐയെ പറ്റി പറഞ്ഞ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എ ഐയെ പറ്റി ഷംസീറിന്റെ പരാമര്‍ശം.