Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി എം എം മണി പേര് മാറ്റിയോ? അപ്പോള്‍ ശിവരാമന്‍ ആര് ?

എം എം മണി പേര് മാറ്റിയെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി എ വി താമരാക്ഷൻ

മന്ത്രി എം എം മണി പേര് മാറ്റിയോ? അപ്പോള്‍ ശിവരാമന്‍ ആര് ?
കൊല്ലം , ബുധന്‍, 26 ഏപ്രില്‍ 2017 (15:46 IST)
തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്ന വിവരം തെറ്റാണെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി എ വി താമരാക്ഷൻ. കിടങ്ങൂർ സെന്റ് മേരീസ് എച്ച്എസ്എസിൽ അഞ്ചാംക്ലാസിൽ പഠിച്ചുവെന്നാണ് മണി തെരഞ്ഞെടുപ്പ് കമ്മിഷന്  നല്‍കിയിരിക്കുന്നത് അത് തെറ്റായ വിവരമാണെന്ന് അദ്ദേഹം ചുണ്ടികാണിച്ചു. 
 
അതേസമയം മുണ്ടക്കൽ മാധവന്റെ മകൻ എം എം മണി എന്നാണ് തെരഞ്ഞെടുപ്പിലെ നാമ നിർദേശപത്രികയിൽ എഴുതിയിരിക്കുന്നത്. എന്നാല്‍ മുണ്ടക്കൽ മാധവന്റെ മകൻ എം എം ശിവരാമൻ എന്നൊരാൾ കിടങ്ങൂർ വായനശാലാ സ്കൂളിൽ നാലാം ക്ലാസ് വരെ പഠിച്ചതിന് രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം എം മണിയും ശിവരാമനും ഒരാളാണെങ്കില്‍ പേര് മാറ്റിയതിന്റെ രേഖ പുറത്തുവിടണമെന്ന് താമരാക്ഷൻ ആരോപിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എക്സിറ്റ്പോൾ ഫലം യാഥാര്‍ത്ഥ്യമാകും? ഡല്‍ഹി കോര്‍പ്പറേഷനില്‍ ബിജെപി കുതിക്കുന്നു