Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്‌ലിം ലീഗ് വർഗീയപാർട്ടി,മതമൗലികവാദികളുടെ ചേരിയിലേക്ക് വഴിമാറിയെന്ന് എ വിജയരാഘവൻ

മുസ്‌ലിം ലീഗ് വർഗീയപാർട്ടി,മതമൗലികവാദികളുടെ ചേരിയിലേക്ക് വഴിമാറിയെന്ന് എ വിജയരാഘവൻ
, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (15:31 IST)
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയലാഭത്തിനായി മതേതര ചേരിയിലായിരുന്ന ലീഗ് മതമൗലികവാദികളുടെ ചേരിയിലേക്ക് വഴിമാറിയെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
 
കേരളത്തിൽ മതമൗലികവാദം വളരാൻ പാടില്ല. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ നിലപാടാണ്. ആ നിലപാടിന് സമൂഹത്തിന്റെ പിന്തുണയുണ്ട്.ലീഗ് വർഗീയതയുമായി സന്ധി ചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചത്.എന്നാൽ കേരളസമൂഹം അതിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.
 
അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത് ലീഗായിരുന്നു. കോണ്‍ഗ്രസ് ഇതിന്റെ ഫലം പറ്റി.ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി.ജനങ്ങളുടെ മുന്നില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നടത്തിയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാളിൽ രണ്ടക്കം കടക്കാൻ ബിജെപി പാടുപെടും, മറിച്ച് സംഭവിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കും:പ്രശാന്ത് കിഷോർ