കൊല്ലം: മൺറോ തുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപരമല്ലെന്ന് പോലീസ്. വ്യക്തിവൈരാഗ്യം മൂലമാണ് മണിലാലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും പറയുന്നത്.
ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവര്‍ത്തകനായ മണിലാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ അശോകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സംഭവത്തെതുടർന്ന് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ ആചരിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ സിപിഎം വാദങ്ങളെ തള്ളിപറഞ്ഞുകൊണ്ടാണ് പോലീസിന്റെ എഫ്ഐആർ. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.