Publish Date: Mon, 15 Feb 2021 (13:38 IST)
Updated Date: Mon, 15 Feb 2021 (13:41 IST)
ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രൻ നറ്റത്തുന്ന വിജയ്‌യാത്ര മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. വിജയ് യാത്ര എന്ന പേര് പിണറായിയെ സഹായിക്കാനായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
ചെന്നിത്തല പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യമെങ്കിൽ ഐശ്വര്യ കേരള യാത്രയിലെ 'ഐശ്വര്യ' എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടിക്ക് ഉണ്ടെന്ന് പരിശോധിക്കണമെന്ന് വിജയരാഘവൻ പരിഹസിച്ചു. ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.