Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരമെഴുതാത്ത കടലാസെങ്ങനെ ഉത്തരക്കടലാസാകും; വിചിത്ര വാദവുമായി വിജയരാഘവൻ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടാലാസും സീലും കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദവുമായി സിപിഎം നേതാവ് എ വിജയരാഘവന്‍.

ഉത്തരമെഴുതാത്ത കടലാസെങ്ങനെ ഉത്തരക്കടലാസാകും; വിചിത്ര വാദവുമായി വിജയരാഘവൻ
, ബുധന്‍, 24 ജൂലൈ 2019 (18:07 IST)
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടാലാസും സീലും കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദവുമായി സിപിഎം നേതാവ് എ വിജയരാഘവന്‍.
 
ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളു. ആയതിനാല്‍ അതിനെ ഉത്തരം എഴുതാനുള്ള കടലാസ് എന്നേ പറയൂ എന്നും വിജയരാഘവന്‍ പറഞ്ഞു.
 
സീല്‍ പിടിച്ചെടുത്തുവെന്ന് മാദ്ധ്യമങ്ങള്‍ കള്ളം പറഞ്ഞു. സീലില്‍ അക്ഷരങ്ങള്‍ നേരെയാണ് എഴുതിയിരിക്കുന്നത്. സാധാരണ സീലില്‍ അക്ഷരങ്ങള്‍ തിരിച്ചാണ് എഴുതുന്നതെന്നാണ് വിജയരാഘവന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ എന്താണ് പ്രശ്നം'; വീണ്ടും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി