Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു.

Crime

നിഹാരിക കെ.എസ്

, ഞായര്‍, 15 ജൂണ്‍ 2025 (09:52 IST)
ആലപ്പുഴ: കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പുന്നമടയിലാണ് സംഭവം. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു.
 
പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ചു.
 
ഇവരാണ് ബിജോയ് കാറിനുള്ളില്‍ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്‌നിശമനസേനയെയും അറിയിച്ചത്.തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു. ജന്മദിനാഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

June 19, Reading Day: ജൂണ്‍ 19: വായനാദിനം