Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

Gold

നിഹാരിക കെ.എസ്

, വെള്ളി, 13 ജൂണ്‍ 2025 (20:10 IST)
കേരളത്തില്‍ സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക്. രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഗ്രാമിന് 195 രൂപയും, പവന് 1560 രൂപയും വര്‍ദ്ധിച്ചു. സ്വര്‍ണവില ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമായി. 
 
അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.14 ആണ്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെയാണ് ആഭ്യന്തര വിപിണയില്‍ സ്വര്‍ണവിലയില്‍ കുതിച്ചു ചാട്ടം ഉണ്ടായത്. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇസ്രയേല്‍, ഇറാനെ ആക്രമിച്ചതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി കരുതുന്നത്. 
 
രാജ്യാന്തര വില മുന്നേറ്റം തുടര്‍ന്നാല്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില റെക്കോര്‍ഡ പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വിലയുടെ കുതിപ്പ്. കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് കേരളത്തില്‍ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നു, ഗ്രാമിന് 6,615 രൂപയും. ഒറ്റവര്‍ഷംകൊണ്ട് സ്വര്‍ണവിലയില്‍ കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയുമാണ്. ആഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട് സ്വര്‍ണവിലയിലെ മാറ്റം.  തോതിലും കുറവ് വന്നിട്ടുണ്ടെന്നാണ് അബ്ദുല്‍ നാസര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്