Publish Date: Thu, 02 May 2024 (15:21 IST)
Updated Date: Thu, 02 May 2024 (15:23 IST)
സചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയത് ടിക്കറ്റെടുത്ത് തമ്പാനൂരില്‍ പോകാനെന്ന് എഎ റഹീം. വാര്‍ത്താസമ്മേളനത്തിലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം ഇക്കാര്യം വ്യക്തമാക്കിയത്. സചിന്‍ യാത്രക്കാരെ ഇറക്കിവിട്ടില്ല ടിക്കറ്റെടുത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പോകാനാണ് ശ്രമിച്ചത്. എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു.
വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.