Publish Date: Sat, 23 Mar 2024 (19:56 IST)
Updated Date: Sat, 23 Mar 2024 (19:58 IST)
കാസർകോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കോടതി 16 വർഷം കഠിന തടവും അറുപതിനായിരം രൂപാ പിഴയും വിധിച്ചു. തളങ്കര നവാബ് മൻസിലിൽ ടി.എ.അബു എന്ന അറുപത്തഞ്ചുകാരനെയാണ് കോടതി ശിക്ഷിച്ചത്.
2022 ജൂൺ, സെപ്തംബർ എന്നീ മാസങ്ങളിലാണ് ഇയാൾ കുട്ടിയെ ഓട്ടോയിൽ വച്ച് പല തവണ ലൈംഗികമായ പീഡനത്തിന് വിധേയമാക്കിയത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.സുരേഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില് ആറു മാസം അധിക തടവ് അനുഭവിക്കണം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും പീഡിപ്പിച്ചിരുന്നത്. വനിതാ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന പി.ചന്ദ്രികയായിരുന്നു പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.