Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുണ്ടാനേതാവിന്റെ ആവേശം സ്‌റ്റൈല്‍ പിറന്നാള്‍ ആഘോഷം, പിടിയിലായവരില്‍ 16 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Aavesham party

അഭിറാം മനോഹർ

, തിങ്കള്‍, 8 ജൂലൈ 2024 (13:36 IST)
തൃശൂർ: ആവേശം സിനിമാ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിൻ്റെ പിറന്നാൾ പാർട്ടി ആഘോഷിക്കാൻ ഒത്തുകൂടിയ 32 പേർ പോലീസ് പിടിയിൽ. നേതാവിൻ്റെ സംഘത്തിൻ്റെ ഭാഗമായവരെയാണ് പിടികൂടിയത്. ഇവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് താക്കീത് ചെയ്ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
 
 ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പടെ ബാക്കി വരുന്ന 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുൻപ് തന്നെ പോലീസ് സ്ഥലത്തെത്തിയതോടെ ഗുണ്ടാതലവൻ പാർട്ടിയ്ക്ക് എത്തിച്ചേരാതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തൃശൂർ തേക്കിൻകാട് വടക്കുനാഥൻ ക്ഷേത്രത്തിൻ്റെ തെക്കോ ഗോപുരനടയ്ക്ക് സമീപമായിരുന്നു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിൻ്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു ഉദ്ദേശം. നേരത്തെ ജയിൽമോചിതനായ മറ്റൊരു ഗുണ്ടാതലവനായി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്ത് പാർട്ടി സംഘടിപ്പിച്ചതിൻ്റെ റീലുകൾ മുൻപ് പ്രചരിച്ചിരുന്നു. പോലീസിൻ്റെ മൂക്കിന് കീഴിൽ പാർട്ടി നടന്നാലുള്ള വാർത്താപ്രാധാന്യം കൂടി കണക്കിലെടുത്താണ് ഗുണ്ടാസംഘം തേക്കിൻകാട് മൈതാനത്ത് പാർട്ടി സംഘടിപ്പിക്കാൻ ഒരുങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സാ ചിലവ് താങ്ങാനായില്ല; 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്