Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

Abhimanyu murder case
കൊച്ചി , വ്യാഴം, 19 ജൂലൈ 2018 (15:36 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം മഹാരാജാസ് കോളേജിലേക്കും.

അഭിമന്യു കൊല ചെയ്യപ്പെടുന്നതിന് മുമ്പും അതിനു ശേഷവും കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് കോളേജിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ പലതവണ ഇയാള്‍ ക്യാമ്പസിലെ ചില വിദ്യാര്‍ഥികളുമാ‍യി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോളേജിലേക്ക് വ്യാപിപ്പിക്കുന്നത്.

മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടവര്‍ തീവ്രസ്വഭാവമുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. അതിനിടെ കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികൾ ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരും ബാക്കി വരുന്നവർ അവർക്ക് സഹായം ചെയ്‌തവരുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവം അയോഗ്യതയെങ്കില്‍ ഗര്‍ഭം പാതകവും മാതൃത്വം കുറ്റവുമാണ്: നിലപാട് വ്യക്തമാക്കി സ്പീക്കർ