അഭിമന്യുവിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ
അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ. മുഖ്യപ്രതി മുഹമ്മദ് ആണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ ആദിലിനെ ചോദ്യം ചെയ്‌തതിന്റെ പിന്നാലെയാണ് മുഖ്യ പ്രതി മുഹമ്മദും അറസ്‌റ്റിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.
പത്ത് പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ നാല് പേർക്ക് മാത്രമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു.