അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി പൊലീസിൽ കീഴടങ്ങി

അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി പൊലീസിൽ കീഴടങ്ങി

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (08:38 IST)
മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏർപ്പെടുത്തിയത് ആരിഫാണെന്ന് പൊലീസ് പറയുന്നു.
 
കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. കേസിലെ ഏറ്റവും പ്രധാന പ്രതികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആലുവാ സ്വദേശിയായ ആരിഫ് ബിന്‍ കീഴടങ്ങിയത്.
 
അതേസമയം പോലീസും ക്യാമ്പസ് ഫ്രണ്ട് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കീഴടങ്ങലുകള്‍ നടക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ച കൂട്ടത്തിലും ആരിഫ് ഉണ്ടായിരുന്നു. കേസ് ഉണ്ടായിട്ട് 90 ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കീഴടങ്ങൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments