അഭിമന്യു വധം: സംസ്ഥാന പ്രസിഡന്റടക്കം ഏഴ് എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍ - പിടിയിലായത് പത്രസമ്മേളനത്തിന് പിന്നാലെ
അഭിമന്യു വധം: സംസ്ഥാന പ്രസിഡന്റടക്കം ഏഴ് എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍ - പിടിയിലായത് പത്രസമ്മേളനത്തിന് പിന്നാലെ
Publish Date: Mon, 16 Jul 2018 (14:48 IST)
Updated Date: Mon, 16 Jul 2018 (14:49 IST)
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരും അറസ്റ്റിലായി.
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രെസ്സ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയതിന് ശേഷം പുറത്ത് എത്തിയപ്പോഴാണ് ഇവരെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.