Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായയുടെ കടിയേറ്റത്തിന് പിന്നാലെ തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് അഭിരാമി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രി കേട്ടില്ലെന്ന് അഭിരാമിയുടെ മാതാവ്

നായയുടെ കടിയേറ്റത്തിന് പിന്നാലെ തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് അഭിരാമി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രി കേട്ടില്ലെന്ന് അഭിരാമിയുടെ മാതാവ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (13:32 IST)
നായയുടെ കടിയേറ്റത്തിന് പിന്നാലെ തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് അഭിരാമി കരഞ്ഞു പറഞ്ഞിട്ടും സ്വകാര്യ ആശുപത്രി കേട്ടില്ലെന്ന് അഭിരാമിയുടെ മാതാവ്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയാണ് മരണപ്പെട്ട അഭിരാമിയുടെ മാതാവ് രജനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ കുട്ടിയെ കാണിച്ച ശേഷം വെള്ളിയാഴ്ചയാണ് പനിയെ തുടര്‍ന്ന് അഭിരാമിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ സൈക്യാട്രിസ്റ്റിനെ കാണിക്കാനാണ് ആശുപത്രി നിര്‍ദേശിച്ചത്. വേറെ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തു. 
 
എന്നാല്‍ തനിക്ക് തീരെ വയ്യെന്നും അഡ്മിറ്റ് ആക്കണമെന്നും അഭിരാമി പിതാവിനോട് പറഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഇത് കുത്തിവയ്പ്പിന്റെ ക്ഷീണം ആണെന്നും അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് മടക്കി വിടുകയായിരുന്നു. അന്ന് വൈകുന്നേരം ആണ് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നതും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിയതും. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു