ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍
വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവായ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ കാഞ്ഞിരോട്ട്കുന്ന് സ്വദേശിയായ 58 കാരനാണ് കുളത്തൂപ്പുഴ പൊലീസ് വലയിലായത്.
കുട്ടിയുടെ മാതാവ് അസുഖം ബാധിച്ച് നേരത്തേ മരിച്ചതിനു ശേഷം പിതാവും കുട്ടിയെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനു ശേഷം കുട്ടി അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി സ്കൂളിലെ പ്രഥമാദ്ധ്യാപികയെ അറിയിച്ചു.
സ്കൂള്‍ അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി സംഭവം നിഷേധിച്ചു. എന്നാല്‍ തുടര്‍ന്ന് നടത്തിയ കൌണ്‍സിലിംഗില്‍ സംഭവം വെളിപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് മദ്ധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്.