പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനത്തിനിരയായി; സംഭവം വയനാട്ടില്‍
വയനാട്ടില്‍ എല്‍.പി സ്‌കൂള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
വയനാട് തലപ്പുഴയിലെ എല്‍.പി സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പരാതി. എട്ട് വയസുള്ള രണ്ട് പെണ്‍കുട്ടികളും ഏഴ് വയസുള്ള ആണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്.
പീഡന കേസിലെ പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുല്‍പള്ളി സി.ഐ ആണ് കേസന്വേഷിക്കുന്നത്