കലക്ടറുടെ ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും വെടിക്കെട്ട്; 22 പേര്‍ കസ്റ്റഡിയില്‍
കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തിൽ കലക്ടറുടെ ഉത്തരവിനെ മറികടന്ന് മത്സര വെടിക്കെട്ട്
ശാസ്താംകോട്ട പോരുവഴി മലനട ദുര്യോധന ക്ഷേത്രത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവിനെ മറികടന്ന് മത്സര വെടിക്കെട്ട്. പുലർച്ചെ 4.30 രണ്ട് സംഘമായി തിരിഞ്ഞാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടില്‍ ഒരാൾക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു.
1990 മാർച്ച് 23 ന് നടന്ന മത്സരവെടിക്കെട്ട് അപകടത്തിൽ 26 പേർകൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ക്ഷേത്രത്തിൽ മത്സരവെടിക്കെട്ട് നിരോധിച്ചിരുന്നു.