ബാലികയെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ
ഏഴു വയസുകാരിയെ പീഡിപ്പിച്ച വൃദ്ധൻ പിടിയിൽ
ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച എന്ന പരാതിയെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ കച്ചവട പങ്കാളിയായ വൃദ്ധനെ പൊലീസ് അറസ്റ് ചെയ്തതായി റിപ്പോർട്ട്. വണ്ടിപ്പെരിയാറിലാണ് സംഭവം. വൃദ്ധൻ തന്നെ രണ്ട് മാസത്തോളം പീഡിപ്പിച്ചു എന്നാണു പെൺകുട്ടി പൊലീസ് മൊഴി നൽകിയത്.
പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ കുട്ടി പീഡനത്തിന് വിധേയയായതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത് വൃദ്ധനാണെന്ന് കണ്ടെത്തിയത്. കുട്ടിയെ തുടർന്നുള്ള പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.