ബാലികയെ പീഡിപ്പിച്ചയാൾ പിടിയിൽ
ഒൻപതു വയസുള്ള ബാലികയെ പീഡിപ്പിച്ചയാൾ പിടിയിൽ
ഒൻപതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട മുപ്പത്തഞ്ചുകാരനെ പോലീസ് അറസ്റ് ചെയ്തു. കലഞ്ഞൂർ സ്വദേശി നിതിൻ എന്ന ഉണ്ണിയാണ് പോലീസ് വലയിലായത്.
വിദേശത്തായിരുന്ന ഇയാൾ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അയൽവാസിയായ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ഇയാൾ ഒരു വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച് എന്നാണു പരാതി.
കോന്നി സി.ഐ ആർ.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.