ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: നാല് ബേക്കറികൾ പൂട്ടി
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ നാല് ബേക്കറികൾ പൂട്ടി
ഭക്ഷ്യസുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് നാല് ബേക്കറികൾ പൊട്ടി. ഇതിനൊപ്പം നൂറ്റി അറുപത്തെഴെണ്ണത്തിന് നോട്ടീസും നൽകി. കോളറ, മഞ്ഞപ്പിത്തം എന്നീ ജലജന്യ രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
നാലെണ്ണം അടച്ചുപൂട്ടിയപ്പോൾ നൂറ്റി അറുപത്തിഏഴെണ്ണത്തിന് ശുചിത്വ കുറവിന്റെ കാരണത്താൽ നോട്ടീസ് നൽകി. ഒട്ടാകെ 332 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ ഓരോ സ്ഥാപനങ്ങൾ വീതമാണ് അടച്ചുപൂട്ടിയത്.
തിരുവനന്തപുരത്തെ ൩൯ കടകളിൽ നിന്നായി പതിനേഴായിരം രൂപ പിഴയും ഈടാക്കി. ഇതിനൊപ്പം കോട്ടയത്ത് 22 കടകളിൽ നിന്നായി 63,000 രൂപ പിഴ അടപ്പിച്ചു. ഒട്ടാകെ 3,00,500 രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും എന്നാണു സൂചന.