Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ പരീക്ഷ വേണ്ട,പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ട, വേണമെങ്കിൽ അധ്യയന വർഷം നീട്ടാം: വിദഗ്‌ധ സമിതി ശുപാർശ

ഓൺലൈൻ പരീക്ഷ വേണ്ട,പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ട, വേണമെങ്കിൽ അധ്യയന വർഷം നീട്ടാം: വിദഗ്‌ധ സമിതി ശുപാർശ
, ശനി, 10 ഒക്‌ടോബര്‍ 2020 (08:26 IST)
കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങൾ ഉറപ്പുവരുത്തികൊണ്ട് അധ്യയന വർഷം പൂർത്തിയാക്കണമെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. സ്കൂളുകൾ തുറക്കാൻ വൈകിയാൽ പോലും അധ്യയന വർഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്ന് എസ്‌സിആർടി‌സി ഡയറക്‌ടർ ഡൊ ജെ പ്രസാദ് അധ്യക്ഷനായ വിദ‌ഗ്‌ധ സമിതി റിപ്പോർട്ട് നൽകി.
 
ഓൺലൈൻ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ളതിനാൽ ഓൺലൈൻ പരീക്ഷകൾ നടത്തരുതെന്നാണ് സമിതിയുടെ നിലപാട്. മാർച്ചിന് പകരം ഏപ്രിലിലോ മെയിലോ അധ്യയനവർഷം പൂർത്തിയാക്കാം. ഇതിനായി അവധി ദിവസങ്ങളിലും ക്ലാസുകളാകാം. സ്കൂളുകൾ തുറക്കാാതെ പരീക്ഷകൾ നടത്തരുതെന്നാണ് സമിതിയുടെ പ്രധാനപ്പെട്ട മറ്റൊരാവശ്യം.
 
വിക്‌ടേഴ്‌സ് ചാനലിന്റെ ഫസ്റ്റ്‌ബെൽ ക്ലാസുകൾ വഴി സെപ്‌റ്റംബർ 30നകം പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ പൂർത്തീകരിച്ചെന്നും ചില വിഷയങ്ങൾ നിശ്ചയിച്ചതിലും മുന്നിലാണെന്നും സമിതി കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവോളയുടെ ഫോട്ടോയ്ക്ക് ഫേസ്ബുക്കിന്റെ വിലക്ക്: അമിതമായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നു