കോഴിക്കോട് വാഹനാപകടം: രണ്ട് മരണം, രണ്ട് പേരുടെ നില അതീവ ഗുരുതരം
കോഴിക്കോട്ട് കാറിൽ ടിപ്പർ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ മരിച്ചു
കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ദേശീയപാത തിക്കോടിക്കടുത്താണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശികളായ ആദിൽ (5), സഹ്റിൻ (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന സ്ത്രീയെയും മറ്റു രണ്ടു കുട്ടികളെയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ മർക്കസ് സ്കൂൾ വിദ്യാർഥികളാണ് അപകടത്തിപ്പെട്ടത്.
രാവിലെ ഏഴരയോടെയാണ് അപകടം നറ്റന്നത്. രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുക്കത്തുനിന്ന് ഇഷ്ടിക കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിനുമുകളിലേക്കു മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.