കൊച്ചിയിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (16:52 IST)
കൊച്ചി മരടിൽ സ്കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകത്തിൽ രണ്ട് കുട്ടികളും ആയയും  മരിച്ചു. ആദിത്യ, വിജയലക്ഷ്മി എന്നീ കുട്ടികൾ മരിച്ചത്. കിഡസ് വേൾഡ് ഡേ കെയറിലെ കുട്ടികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മൂന്നു കുട്ടികളും ഡ്രൈവറും ആയയുമാണ് അപകടത്തിൽപ്പെടുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്. 
 
എട്ട് കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ പെടുന്നതിന് തൊട്ട് മുൻപ് അഞ്ച് കുട്ടികളെ ഇറക്കിയിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനത്തനം ആരംഭിച്ചിരുന്നു. രണ്ട് കുട്ടികളും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
മരട് കാട്ടിത്തറ റോഡിലെ കുളത്തിലേക്ക് ബസ് മറിയുകയായിരുന്നു. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കുളത്തിൽ തിരച്ചിൽ നടക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

'മരണത്തെ എനിക്ക് പേടിയാണ്, പക്ഷേ മറ്റ് മാര്‍ഗമില്ല, ഭാര്യയും അമ്മയുമാണ് ഇതിന് ഉത്തരവാദികള്‍': വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുരാരു തന്ത്രി അറസ്റ്റില്‍

മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായ 22 കാരന്‍ മരിച്ചു

അമേരിക്കയുടെ സൈനികവിന്യാസത്തെ പേടിയില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ

സ്വർണത്തിന് ഇന്നും വില കൂടി; പവന് വർധിച്ചത് 1640 രൂപ

അടുത്ത ലേഖനം
Show comments