Publish Date: Mon, 19 Dec 2022 (17:56 IST)
Updated Date: Mon, 19 Dec 2022 (18:00 IST)
തൃശൂർ: തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു. മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു. വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്. ഒല്ലൂർ ചീരാച്ചി സ്വദേശി രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ചെറുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.
രാജേന്ദ്ര ബാബു ഓടിച്ച കാറിൽ ആകെ നാല് പേരുണ്ടായിരുന്നു. ഈ കാർ കരുവന്നൂർ പുഴയിലേക്കാണ് വീണത്. ഇരുപതു മിനിറ്റിലേറെ സമയം കാർ പുഴയിൽ കുടുങ്ങി. രാജേന്ദ്രബാബുവിന്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷിച്ചു.
മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടു കാർ പുഴയിലേക്ക് വീണത്. ഇവിടെ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.