Publish Date: Fri, 16 Dec 2022 (13:41 IST)
Updated Date: Fri, 16 Dec 2022 (13:48 IST)
കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം. കൊരട്ടിയിലെത്തിയപ്പോള്‍ ഇരുവരും ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു.
ഒരാള്‍ തലയടിച്ചു വീഴുകയും രണ്ടാമത്തെയാള്‍ ചാടിയപ്പോള്‍ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊരട്ടി സ്വദേശികളായി ഇരുവരും കൊച്ചിയില്‍ ജോലി ആവശ്യത്തിനായി പോയി തിരികെ വരികയായിരുന്നു.