Publish Date: Sun, 10 May 2020 (14:30 IST)
Updated Date: Sun, 10 May 2020 (14:33 IST)
ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസ് തമിഴ്‌നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു.എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ബെംഗളൂരുവിലെ നഴ്സിംഗ്, ഐടി വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ലോക്ക്ഡൗൺ കാരണം ബെംഗളൂരുവിൽ കുടുങ്ങികിടന്നിരുന്ന ഇവർ കോട്ടയത്തേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. ഇവർക്കെല്ലാവർക്കും തന്നെ കേരള അതിർത്തി കടക്കാനുള്ള പാസുകളും ലഭിച്ചിരുന്നു.